വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താനും പുറമെനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് ഉത്തരവിറക്കി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥാപനങ്ങൾ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും നാക് ഗ്രേഡിങ്ങിലും മുന്നോട്ടുവന്ന സാഹചര്യത്തിൽ കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിമാന്‍റ് ഏറെയുള്ള കോഴ്സുകൾക്ക് പ്രചാരണം നൽകുകയും വിദേശ സർവകലാശാലകൾ ഉൾപ്പെടെയുള്ളവയുമായി അക്കാദമിക ബന്ധം സ്ഥാപിക്കലും പദ്ധതിയുടെ ഭാഗമാണ്. വിവിധ വിഷയമേഖലകളിൽ ഹൃസ്വകാല കോഴ്സുകൾക്കായി സർവകലാശാലകളിൽ അന്വേഷണം വരുന്നുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിൽ ഹൃസ്വകാല കോഴ്സുകൾ വളരെ കുറവാണ്.

സാധ്യതയുള്ള മേഖലകളിൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഹൃസ്വകാല കോഴ്സുകൾ തുടങ്ങാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യയിൽ ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച കണക്ക് നേരത്തെ തന്നെ ഉന്നത വിദ്യാഭ്യാസ സർവേയുടെ ഭാഗമായി യു.ജി.സി പുറത്തുവിട്ടിരുന്നു. പ്രധാനമായും മൂന്നാംലോക രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വിദ്യാർഥികളെത്തുന്നതെന്നും ഇതിൽ കേരളത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്‍റർനാഷനലൈസേഷൻ ഓഫ് ഹയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി സർവകലാശാലകളിൽ പ്രത്യേകം പ്രോഗ്രാം ഓഫിസർമാരെ നിയമിക്കണമെന്ന് യു.ജി.സി നിർദേശിച്ചിരുന്നു. പ്രോഗ്രാം ഓഫിസറായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഏകോപനം നിർവഹിക്കുക. കോഴ്സുകൾ, സർവകലാശാലകൾ, കോളജുകൾ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കായി ഒറ്റ കേന്ദ്രവും (സിംഗിൾ പോയന്‍റ്) പദ്ധതിയുടെ ഭാഗമായി ഒരുക്കും.

കേരളത്തിലെ സർവകലാശാലകളിൽ കോഴ്സ് കാലാവധി നീളുന്നത് വിദേശ വിദ്യാർഥികൾക്ക് വിസ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ളവ പരിഹരിക്കാനുള്ള നടപടിയും ഇതിന്‍റെ ഭാഗമായി സ്വീകരിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്‍റെ (ഐ.സി.സി.ആർ) സഹകരണത്തോട് കൂടിയായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുക.

    

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന പ്രവാസികാര്യവകുപ്പിൻ്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി പഞ്ചാബിൽ നിന്നെത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

Next Story

കൊച്ചി -ബാംഗ്ലൂർ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ     *മെഡിസിൻവിഭാഗം(17)* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി(9)* *ഡോ.സി

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്