വടകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ധൃതി പിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ വിദ്യാഭ്യാസ കലാണ്ടറാണെന്ന് സി.പി.ഐ അധ്യാപക സംഘടനയായ
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന പ്രസിഡൻറ് കെ.കെ.സുധാകരൻ.
എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
അധ്യാപകരെ വിശ്വാസത്തിലെടുക്കാതെ നിർണായകകാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥ ലോബിക്ക് സ്വാതന്ത്ര്യം നൽകുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും.പങ്കാളിത്ത പെൻഷൻ കാര്യത്തിലുള്ള ഇരട്ട താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, നീറ്റ്, നെറ്റ്, യോഗ്യതാ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുക, വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്ന ദേശീയ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായുള്ള സമരത്തിൻ്റെ ഭാഗമായാണ് ധർണ നടത്തിയത്.
ജില്ലാ പ്രസിഡൻ്റ് കെ.വി.ആനന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.ബി. ബിനീഷ്, എ.ടി.വിനീഷ്, സി.വി.സജിത്ത്, കെ.സുധിന, സി.രാമകൃഷ്ണൻ, കെ.പി.പവിത്രൻ, പി.അനീഷ്, ഡോ: വിദ്യ ജി.നായർ, സി.കെ.ബാലകൃഷ്ണൻ, പ്രജിഷ എളങ്ങോത്ത്,
എന്നിവർ സംസാരിച്ചു.