2024 പാരീസ് ഒളിമ്പിക്സ് – ന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ

2024 പാരീസ് ഒളിമ്പിക്സ് – ന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ. ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും നിറത്തിൽ വസ്ത്രങ്ങൾ ധരിച്ചു പാരീസ് ഒളിമ്പിക്സ് ഗാനത്തിനനുസരിച്ച് ചുവടുകൾ വെച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്കൂൾ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ഹരിൻ കല്യാണിന് ദീപശിഖ കൈമാറി. സ്കൂൾ കായിക താരങ്ങൾ ദീപശിഖയുമായി വലംവെച്ചു. തുടന്ന് ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി. സ്പോർട്സ് ക്ലബ്ബിൻ്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റഷീദ് പുളിയഞ്ചേരി, ജിജി എൽ ആർ , സ്റ്റാഫ് സെക്രട്ടറി നീതു എം, എസ് ആർ ജി കൺവീനർ അഖിൽ പി സി , ബേണി കെ കെ എന്നിവർ നേതൃത്വം നൽകി.

  

Leave a Reply

Your email address will not be published.

Previous Story

കുറവങ്ങാട് വടക്കെ മഠത്തിൽ ദേവകി അമ്മ അന്തരിച്ചു

Next Story

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കക്കയം ഇക്കോ ടൂറിസം ടിക്കറ്റ് നിരക്ക് വർദ്ധന: പ്രതിഷേധ തെരുവ് തെണ്ടലുമായി യൂത്ത് കോൺഗ്രസ്‌

  കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട്

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ