കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ മേപ്പയ്യൂർ ടൗണിൽ ആർ ജെ ഡി പ്രതിഷേധം

മേപ്പയ്യൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. തുടർന്ന് യൂണിയൻ ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ചു.

പ്രതിഷേധ സംഗമം ആർ ജെ ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയതു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, മോഹനൻ വി. പി, ബാലൻ കെ.എം, സുധീഷ് കുമാർ ബി.ടി, ദാനിഷ് വി.പി., ബാലകൃഷ്ണൻ ടി.ഒ., രതീഷ് പി. കെ., ഷാജി വി.പി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.