പെരുമ പയ്യോളി യു. എ. ഇ. എക്സിക്യൂട്ടീവ് മെമ്പറും സജീവ പ്രവർത്തകനുമായ ഫൈസൽ എഫ്. എം ന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു

പെരുമ പയ്യോളി യു. എ. ഇ. ഘടകത്തിലെ എക്സിക്യൂട്ടീവ് മെമ്പറും സജീവ പ്രവർത്തകനുമായ ഫൈസൽ എഫ്. എം ന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു. പെരുമ രക്ഷാധികാരിയായ ബിജു പണ്ടാര പറമ്പിലിന്റെ ദുബൈ ഖിസൈസിലുള്ള വില്ലയിൽ വെച്ചു ചേര്‍ന്ന യോഗത്തിൽ പ്രസിഡന്റ്‌ സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു.

രക്ഷാധികാരി അസീസ് സുൽത്താൻ ചടങ്ങിന് തുടക്കം കുറിച്ച് സംസാരിച്ചു. തുടർന്ന് അഡ്വ. സാജിദ്, ഷഹനാസ് തിക്കോടി, നിഷാദ് മൊയ്‌ദു, ഷാജി ഇരിങ്ങൽ, സതീഷ് പള്ളിക്കര, വേണു, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, കനകൻ, സുരേഷ് പള്ളിക്കര , ഫിയാസ്, റമീസ്, അഡ്വ. നാസർ, മൊയ്‌ദു പെരുമാൾ പുരം, ഗഫൂർ പള്ളിക്കര എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. സംഘടനാ പ്രവർത്തനത്തിൽ ഏറെ മുൻപന്തിയിൽ ഉണ്ടായിരുന്ന സൗമ്യനും നിഷ്കളങ്കനുമായ ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്നു ഫൈസൽ എന്ന് എല്ലാവരും തന്നെ നിസ്സംശയം ഊന്നി പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് ഗൾഫിലും നാട്ടിലും എല്ലാവരും എടുക്കേണ്ടത്തിന്റെ ആവശ്യകത പലരും പങ്കു വെച്ചു. സെക്രട്ടറി സുനില്‍ പാറേമ്മൽ സ്വാഗതവും ട്രഷറർ പട്ടായി മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് തൈക്കണ്ടി ബാലകൃഷ്ണൻ നായർ അന്തരിച്ചു

Next Story

കൊടുങ്കാറ്റും പേമാരിയും; കെ എസ് ഇ ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം