എൽഡിഎഫ് സർക്കാറിനെ ജനങ്ങൾ പിഴുതെറിയും:ടി പി അഷ്റഫലി

കൊയിലാണ്ടി: എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പിഴുതെറിയുമെന്നും അധികാരം കയ്യാളി ജനങ്ങളെ ദ്രോഹിക്കുകയാണ് സി പി എമ്മെന്നും യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ടി.പി അഷ്റഫലി പറഞ്ഞു.യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടി എം എൽ എ ജനകീയ വിഷയങ്ങളിൽ കാണിക്കുന്ന നിസ്സംഗക്കെതിരെ സംഘടിപ്പിച്ച എംഎൽഎ ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ,സമദ് പൂക്കാട് ,ടി അഷ്റഫ്,മoത്തിൽ അബ്ദുറഹ്മാൻ,സമദ് നടേരി,ബാസിത്ത് എസ്എം,പി.കെ മുഹമ്മദലി,എസി സുനൈദ്,കെ സി സിദ്ധിഖ് ,
അലി കൊയിലാണ്ടി,മുതുകുനി മുഹമ്മദലി, കെ.എം നജീബ്,അസീസ് മാസ്റ്റർ, ബഷീർ മേലടി , ആസിഫ് കലാം,ബാസിത് എം.പി,എസ് കെ സമീർ,നൗഫൽ കൊല്ലം,ഷിബിൽ പുറക്കാട്,സാലിം മുചുകുന്ന്,എ വി സകരിയ,സിഫാദ് ഇല്ലത്ത്, തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി സ്വാഗതവും ഷഫീഖ് കാരേക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.