സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി

വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെ സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം സംഭവങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലും ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുമ്പില്‍ വന്ന ഒരു കേസില്‍ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരില്‍ വൃദ്ധയായ അമ്മയെ ആക്രമിച്ചത്. അവര്‍ക്ക് വീട്ടില്‍ സൌര്യമായി കഴിയാന്‍ വയ്യാത്ത സാഹചര്യണ്. ഇത്തരം സ്ത്രീകള്‍ക്ക് കര്‍ശനമായ നിയമ സുരക്ഷ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങളാണ് ഗാര്‍ഹിക പരാതികളില്‍ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വര്‍ണവും മറ്റും കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്. കുടുംബബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. തൊഴിലിടങ്ങളിലെ പീഡനമാണ് മറ്റൊരു വിഭാഗം പരാതി. വര്‍ഷങ്ങളോളം ജോലി ചെയ്ത അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അദ്ധ്യാപികമാരെ പിരിച്ചുവിടുന്ന അവസ്ഥയുണ്ട്. ഗാര്‍ഹിക പീഡന കേസുകളില്‍ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലയിലെ വനിത സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അറിയിച്ചു.

കോഴിക്കോട് ജില്ലാതല അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. ഒന്നില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 76 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസി, ജെമിനി, ശരണ്‍ പ്രേം, കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, അവിന സി, കോഴിക്കോട് വനിത സെല്‍ എ.എസ്.ഐ ഗിരിജ എന്‍ നാറാണത്ത് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണം-പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

Next Story

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു

Latest from Main News

തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള

മലബാറിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി – കെ. രാജന്‍

മലബാർ മേഖലയിലെ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്‌നം പരിഹരിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്ന്

ചുമ മരുന്നുകളുടെ ഉപയോഗം: വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി.

‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്

ദീപാവലി സീസണിൽ സ്‌പൈസ് ജെറ്റ് അഹമ്മദാബാദും മറ്റ് നഗരങ്ങളും അയോധ്യയുമായി ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു

2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ