പേരാമ്പ്ര:ഇന്ധന ചോർച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിൽ നിന്നും പെട്രോൾ കലർന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു,
പെട്രോൾ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോൾ വന്നപെടോൾ കലർന്ന വെള്ളമാണ് മോട്ടോർ ഉപയോഗിച്ച് പൊതു ഓടയിലേക്ക് പമ്പ് ചെയ്ത് കഴിഞ്ഞ ദിവസങ്ങളായിഒഴുക്കിവിട്ടത്
കുഴികളിലെ പെട്രോളിയം ഉൽ പ്പന്നങ്ങളാൽ മലിനമായ വെള്ളവും, മണ്ണും എറണാകുളത്തെ കെ.ഇ.എല്ലിന്റെ മാലിന്യ സംസ്കരണ സംഭരണ ശാലയിലേക്ക് കൊണ്ട് പോയി
സംസ്കരിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് കാറ്റിൽ പറത്തിയാണ് പമ്പ് അധികൃതരുടെ ഈ നടപടി.
ജനകീയ പ്രതിഷേധത്തെ തുടർന്ന് പോലീസും, ഗ്രാമപഞ്ചായത്ത് സെക്രട്ടരി, സാനിറ്ററി ഇൻസ്പക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങി യവർ സ്ഥലത്ത് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിർദേശം നൽകി.
പെട്രോൾ കലർന്ന വെള്ളം ഓടയിലൂടെ ഒഴുകി പേരാമ്പ്ര മരക്കാടി തോടിലേക്കാണ്
എത്തിച്ചേരുക, ഇതുമൂലം തോടുകളും നീർത്തടങ്ങളും,ജലസ്രോതസ്സുകളും വ്യാപകമായി മലീമസമാകും, ഗരുതരമായ പാരിസ്ഥിത പ്രശ്നങ്ങൾ ഇതുമൂലംഉണ്ടാകും.
ആക്ഷൻ കമ്മറ്റി യോഗത്തിൽ
ചെയർമാൻവാർഡ് മെംബർ
സൽമനൻമനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് ആക്ഷൻ കമ്മറ്റികൺവീനർ കെ.പത്മനാഭൻ,
ഡോക്‌ടർ എസ്. ഇന്ദിരാക്ഷൻ, സി.പി. എ. അസീസ്, എ.കെസജീന്ദ്രൻ, കെ.പി റസാഖ്, കെ.പി രാമദാസൻ, ബൈജു ഉദയ, ഡീലക്സ്മജീദ്, വി.പി സരുൺ പ്രസംഗിച്ചു