കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.

അന്വേഷണ കമ്മീഷന് മുമ്പാകെ ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചത്. ജൂലൈ ഒന്നിന് കോളേജ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലായിരുന്നു കോളേജ് വിദ്യാര്‍ത്ഥികളെയും സസ്‌പെന്റ ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐ നേതാവിനെ മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ജൂലൈ 31 വരെ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ്

Next Story

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്