പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ച് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. സിക്രട്ടറി പങ്കജാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മോഹനൻ ടി.സി അധ്യക്ഷം വഹിച്ചു. പുനത്തിൽ രാഘവൻ നായർ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ മനോജ് മുഖ്യഭാഷണം നടത്തി. ശ്രീകല സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ ഭാരതാംബക്കു മുന്നിൽ വിദ്യാർത്ഥികളും വിമുക്തഭടൻമാരും പുഷ്പാർച്ചന നടത്തി. വന്ദേ മാതര ഗാനാലാപനം , ദേശഭക്തിഗാനം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണവും നടത്തി. ഹെഡ്മാസ്റ്റർ കെ.കെ മുരളി, വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ, മാതൃസമിതി വൈസ് പ്രസിഡണ്ട് നിമിഷ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയെന്ന് പൊലീസ്

Next Story

കൊല്ലം നഗരേശ്വരം ക്ഷേത്ര പരിപാലന സമിതിയും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി നടത്തുന്ന രാമായണ വിചാരസത്രം തുടങ്ങി

Latest from Local News

ഡോക്ടേഴ്സ് ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘ആർദ്രം’ മാഗസിൻ പ്രകാശനം ചെയ്തു

ചിങ്ങപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച ‘ആർദ്രം’ മാഗസിൻ പുറത്തിറക്കി. ഡോ.

കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച ‘കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച ‘കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ’ എന്ന

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഒള്ളൂർ ഗവ:

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ ‘വേട്ടക്കാരനും നക്ഷത്രങ്ങളും’ എന്ന കഥാസമാഹാരമാണ്