കർക്കിട മാസ വാവ് ബലിതർപ്പണത്തിനായി കുട്ടാത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഈ വർഷത്തെ കർക്കിടമാസ വാവ് ബലിതർപ്പണത്തിനായി കുട്ടാത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 2024 ആഗസ്റ്റ് മാസം 3 ന് ശനിയാഴ്ച പുലർച്ചെ 2.00 മണി മുതൽ പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രം മോക്ഷതീരത്ത് വെച്ച്  പ്രമുഖ ആചാര്യൻ ശ്രീ സുഖലാലൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പിതൃബലിതർപ്പണം നടക്കും. ഭക്തജനങ്ങളുടെ സൌകര്യാർത്ഥം മോക്ഷംതീരം വിപുലീകരിച്ച് നവീകരണപ്രവർത്തി നടത്തി. പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സഹായം, ആംബുലൻസ് എന്നീ സൌകര്യങ്ങൾ ഒരുക്കും.

വിശാലമായ വാഹന പാർക്കിങ്ങ് സൌകര്യങ്ങൾ ലഭ്യമാണ്. ക്ഷേത്രത്തിന് സമീപത്തു നിന്നും മോക്ഷതീരത്തേക്കുള്ള വഴികളിലൂടെയാണ് ബലിതർപ്പണ കൌണ്ടറിലേക്ക് ഭക്തജനങ്ങളെ കടത്തിവിടുക. ബലിതർപ്പണത്തിനു ശേഷം കുളിക്കുന്നതിനുള്ള സൌകര്യങ്ങളും ക്ഷേത്രം ഭാരവാഹികൾ ഏർപ്പാടു ചെയ്യുന്നതാണ്. കൂടാതെ പിതൃക്കൾക്കായി ചെയ്യുന്ന പ്രത്യേക വഴിപാടായ തിലഹോമം കഴിപ്പിക്കന്നതിനായി ക്ഷേത്ര സന്നിധിയിൽ പ്രത്യേകം സൌകര്യങ്ങൾ ഒരുക്കുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി

Next Story

ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കണം :ബിജെപി

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്