പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു

/

പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. അവധി സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ഷാഫി ലോക്‌സഭയില്‍ ഉന്നയിച്ചു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ല. ജീവിക്കാനും കുടുംബം നോക്കാനും അതുവഴി നാടിന് താങ്ങാവാനുമായി വിദേശത്ത് പോയി കഷ്ടപ്പെടുന്നവരാണ്. 5000 മുതല്‍ 6000 വരെയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് അവധിക്കാലത്ത് 50,000 മുതല്‍ 60,000 രൂപ വരെയാകും. ഇത് തന്നെ എക്‌ണോമിക് ക്ലാസിന് പലപ്പോഴും 85,000 രൂപയുമാകും. ഒരു നാലംഗ കുടുംബത്തിന് ഈ നിരക്ക് എങ്ങനെയാണ് താങ്ങാനാവുക അവരെങ്ങനെയാണ് തിരിച്ചുവരിക മാതാപിതാക്കള്‍ മരിച്ചാല്‍ ശവസംസ്‌കാരത്തിന് പങ്കെടുക്കാന്‍ പോലും പ്രവാസികള്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രവാസികള്‍ അനാഥരല്ല, ഇത് ചോദ്യം ചെയ്യണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ക്ക് പരമാവധി പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ സീസണ്‍ കാലത്ത് മാതാപിതാക്കള്‍ മരിച്ചാല്‍ പോലും കാണാന്‍ വരാന്‍ കഴിയാതെ പോകുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങളുടെ നിജസ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ച് പ്രശ്‌നത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം പഠിച്ച് നിയമനിര്‍മ്മാണ സാദ്ധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യത്തോടും അനുകൂലമായാണ് മന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ഇനിയും ഇടപെടലുകള്‍ നടത്തുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Next Story

സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ യുപിഐ പണമിടപാടുകള്‍ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി

Latest from Local News

ഹൃദയാഘാതം; എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ പി മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ

മേപ്പയ്യൂർ നൊച്ചാട് നളിനി കണ്ടോത്ത് അന്തരിച്ചു

മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്