അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

/

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

“അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെകർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും,”
മന്ത്രി പറഞ്ഞു. അർജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന                                                    സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ മന്ത്രിയെ നേരിൽ ധരിപ്പിച്ചു. ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കണം :ബിജെപി

Next Story

പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു

Latest from Local News

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന്

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്