ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കണം :ബിജെപി

കൊയിലാണ്ടി : ചുഴലികാറ്റിന്‍പ്പെട്ട് തകര്‍ന്ന വഞ്ചികള്‍ക്കും പരിക്കേറ്റ മത്സ്യ തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രഥയാത്ര, ഓംകാരനാഥന്‍, ഹരേ കൃഷ്ണ എന്നീ വഞ്ചികള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് പറഞ്ഞു.

ജില്ല ട്രഷറല്‍ വി. കെ ജയന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സ്യ തൊഴിലാളികളോട് സംസാരിച്ചു.നഗരസഭ കൗണ്‍സിലര്‍ കെ.കെ.വൈശാഖ്,ആര്‍. എസ് .എസ് ജില്ല കാര്യകാരി സദസ്യന്‍ കെ.എം രാധാകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എ.വി.നിധിന്‍, കെ.വി.സുരേഷ്, കൊയിലാണ്ടി ഏരിയ ജന സെക്രട്ടറി കെ.പി.എല്‍ മനോജ്,ടി.പി.പ്രീജിത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.