മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയെന്ന് പൊലീസ് - The New Page | Latest News | Kerala News| Kerala Politics

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയെന്ന് പൊലീസ്

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്‌സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല. ധന്യ  പണം ധൂര്‍ത്തിനും ആഡംബരത്തിനും വേണ്ടി ചെലവഴിച്ചു.

മണപ്പുറത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന വലപ്പാട് പ്രദേശത്ത് ധന്യ സ്ഥലം വാങ്ങിയത് രണ്ട് കൊല്ലത്തിനിടെയാണ്. വലപ്പാട്ടെ വീടിന് മുന്നിലുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയെങ്കിലും ആധാരം ചെയ്തിരുന്നില്ല. തട്ടിപ്പ് ആരംഭിച്ചെന്ന് കരുതുന്ന കാലത്ത് വിദേശത്തായിരുന്ന ഭര്‍ത്താവ് മടങ്ങിവരികയായിരുന്നു.

ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിനിയായ ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. യുവതി ഒളിവില്‍ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വര്‍ഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങിയേക്കും

Next Story

പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

Latest from Main News

വേടന്റെ മാലയിലുള്ളത് പുലിപ്പല്ല് ,കേസെടുത്ത് വനം വകുപ്പ്

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍

വയനാടിന് കരുത്തേകാൻ ഒരു റോഡ് കൂടി ; മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

  വയനാട് ജില്ലയിലെ മീനങ്ങാടി മലക്കാട് കല്ലുപാടി റോഡ് ബിഎം, ബിസി നിലവാരത്തിൽ നവീകരിച്ച് നാടിന് സമർപ്പിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ

ഇ ചലാൻ തട്ടിപ്പ് മലയാളത്തിലും ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

വ്യാജനാണ് പെട്ടു പോകല്ലെ. Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു

എന്റെ കേരളം പ്രദര്‍ശനം ഇടുക്കിയിലെ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി

റാപ്പര്‍ വേടന്റെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കിയിലെ