കാർഗിൽ യുദ്ധവിജയത്തിൻ്റെ 25ാം വാർഷികത്തിൻ്റെ ഭാഗമായി ബി ജെ പി മേപ്പയ്യൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് തൻ്റെ ഇരു കാൽ മുട്ടിന് താഴെ നഷ്ടപ്പെട്ട ധിരസൈനികൻ മേപ്പയ്യൂർ കൊഴുക്കല്ലൂർ പി കെ എം സുരേഷ് കുമാറിനെ ആദരിച്ചൂ. യുദ്ധസമയത്ത് സിയാച്ചിനിലെ പോരാട്ടത്തിനിടയിലാണ് പരിക്ക് പറ്റിയത്. ചണ്ഡിഗണ്ട് ആർമി ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണ്ണാണ്ടസ് ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചതായി സുരേഷ് കുമാർ പറഞ്ഞു.
തൻ്റെ കാൽമുട്ടിന് താഴെ നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിൻ്റെ ഒരു തരി മണ്ണുപോലും നഷ്ടപ്പെടാതെ പാക്കിസ്ഥാൻ കൂലിപട്ടാളത്തിനെ തുരത്തി ഭാരതം വിജയിച്ചതിൽ അത്യാഹ്ലാദത്തിലാണ് ഇരുപത്തി അഞ്ചാം വാർഷിക ദിനത്തിൽ സുരേഷ് കുമാറും കുട്ടംബവും. ബിജെപി കോഴിക്കോട് ജില്ല ജനറൽ സെക്രട്രി എം മോഹനൻ മാസ്ററർ പൊന്നാട അണിയിച്ച് സുരേഷ് കുമാർ ആദരിച്ചു. ചടങ്ങിൽ ബി ജെ പി ജില്ല കമ്മിറ്റി മെമ്പർ കെ കെ രജിഷ് , മധു പുഴയരികത്ത്. കെ പ്രദീപൻ, മോഹനൻ ചാലിക്കര ‘ബൈജൂ കോളറത്ത്, രാജീവൻ ആയാടത്തിൽ, രാമക്യഷ്ണൻ നിലാംബരി, രാജൻ മാസ്റ്റർ അഭിരാമം എന്നിവർ സംബന്ധിച്ചു.