മൂടാടി ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി

മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു.
മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവ്വാം കുറുന്തൽ, കാട്ട് ചെറുകിഴങ്ങ്, മേന്തോനി, ഓര്, നരന്ത് വള്ളി, കൊട്ടക്ക, വിവിധയിനം തുളസികൾ തുടങ്ങി സാധാരണ വീട്ടുപറമ്പുകളിൽ കാണാത്ത നിരവധി അപൂർവ്വ സസ്യജാലങ്ങളെ കണ്ടത്താൻ കഴിഞ്ഞു. പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ സർവ്വെ നടക്കുന്നത്.

പുരപ്പുറത്തും വീട്ടുമുറ്റത്തും വീഴുന്ന മഴവെള്ളം മണ്ണിലേക്കിറക്കി കിണർ എങ്ങനെ റീച്ചാർജ്ജ് ചെയ്യാം എന്നതിൻ്റെ നല്ല ഉദാഹരണങ്ങളും അവിടെ ഒരു വീട്ടിൽ കാണാൻ കഴിഞ്ഞു. സമൃദ്ധമായ രീതിയിൽ എപ്പോഴും കിണർ വെള്ളം ലഭ്യമാക്കുന്ന ഈ രീതി വലിയ ചിലവില്ലാതെ എവിടെയും എളുപ്പം നടപ്പിലാക്കാവുന്നതാണ്.

പഞ്ചായത്തംഗങ്ങളായ രവിന്ദ്രൻ വി.കെ, രജുല ടി.എം, ഉസ്മ എ.വി എന്നിവർ നേതൃത്വം നൽകിയ സർവ്വെയിൽ രവീന്ദ്രൻ വി.കെ, മോളി, ഭവാനി, അതുല്യ, ധന്യ, അമൃത, അമയ, ശിൽപ, ബബിത, രവീന്ദ്രൻ ടി.കെ, ബാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി കൃഷി സ്ഥലങ്ങളിലും, വീട്ടുപറമ്പുകളിലും, കാവുകളിലും തീരപ്രദേശങ്ങളിലുമൊക്കെയായി സർവ്വെ തുടർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

ദേശീയമെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും

Next Story

കോഴിക്കോട് ഗോവിന്ദപുരം മാങ്കാവ് എരവത്തുകുന്നു ഭാഗങ്ങളിൽ ചുഴലിക്കാറ്റ് ; വൻ നാശനഷ്ടം

Latest from Local News

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രൻ നായർ കാർമികത്വം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.  ജയൻ അഭിനയിച്ച

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല