സ്‌കൂള്‍ ഏകീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍

സ്‌കൂള്‍ ഏകീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റ യൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പിനിടയിലാണ് സര്‍ക്കാരിന്റെ നീക്കം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭാ യോഗത്തിലേക്കു മാറ്റി. സ്‌കൂള്‍ സമയ മാറ്റം ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിവാദ ഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

രാവിലെ എട്ടിനോ എട്ടരയ്‌ക്കോ സ്‌കൂള്‍ തുടങ്ങാമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ ഇതിനെതിരെ സമുദായ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുത്തിയുള്ള സെക്കന്‍ഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല.

എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂളും തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന. എട്ട് മുതല്‍ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും. അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനാണ് ഈ മാറ്റമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ് സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവൻഷൻ നടത്തി

Next Story

കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ ആധുനികവൽകരിക്കാൻ ‘മിഷൻ മോഡേണൈസേഷൻ’ പദ്ധതി ആരംഭിക്കാൻ തീരുമാനം

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM