ദേശീയമെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും - The New Page | Latest News | Kerala News| Kerala Politics

ദേശീയമെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. ചോദ്യ പേപ്പറിലെ വിവാദ ചോദ്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും. പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ജേതാക്കള്‍ 17 പേരായി ചുരുങ്ങുമെന്നാണ് സൂചന.

പരീക്ഷയിലെ 19-ാം ചോദ്യത്തിന് രണ്ട് ഓപ്ഷനുകള്‍ ശരിയുത്തരമായി കണക്കാക്കി മാര്‍ക്ക് നല്‍കിയ നടപടി കഴിഞ്ഞ ദിവസം സുപ്രീംകോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേര്‍ക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ ആറ് പേര്‍ നേരത്തെ ഒഴിവായിരുന്നു.

44 പേരുടെ മാര്‍ക്ക് 720 ല്‍ നിന്ന് 715 ആയി കുറയും. 720 ന് പിന്നില്‍ 716 മാര്‍ക്ക് നേടിയ 70 വിദ്യാര്‍ഥികളുണ്ട്. ഫലത്തില്‍ ആദ്യ പട്ടികയില്‍ ഒന്നാം റാങ്കുകാരായിരുന്ന 44 പേര്‍ക്ക് 88 മുതലുള്ള റാങ്കുകളാകും ലഭിക്കുക. 4,20,774 വിദ്യാര്‍ഥികള്‍ക്കാണ് അഞ്ച് മാര്‍ക്ക് വീതം നഷ്ടപ്പെടുന്നത്.

19-ാം ചോദ്യത്തിന് ഉത്തരമായി രണ്ട്, നാല് ഓപ്ഷനുകള്‍ എഴുതിയവര്‍ക്ക് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നാല് മാര്‍ക്ക് നല്‍കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തില്‍ ചോദ്യം പരിശോധിച്ച ഡല്‍ഹി ഐഐടി നാലാം ഓപ്ഷനാണ് ശരിയെന്ന് റിപ്പോര്‍ട്ട് നല്‍കി. രണ്ടാം ഓപ്ഷന്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നാല് മാര്‍ക്ക് നഷ്ടമാകും. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ആകും. ഇതോടെ അഞ്ച് മാര്‍ക്കിന്റെ കുറവുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടക്ക്​ ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സപ്ലൈകോ

Next Story

മൂടാടി ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി

Latest from Main News

കോഴിക്കോട് നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം; രണ്ട് ബിഹാർ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ

ജൈവവൈവിധ്യ പഠനോത്സവം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ

2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ