മസ്ക്കറ്റിൽ വേനൽ തുമ്പി ക്യാമ്പ് അവിസ്മരണീയം; ശിവദാസ് പൊയിൽക്കാവ്

മസ്കറ്റിലെ ഇന്ത്യൻ അസോസിയേഷൻ കേരള വിങ്ങിന്റെ വേനൽതുമ്പികൾ ക്യാമ്പ് എന്തുകൊണ്ടും ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാതായി ക്യാമ്പ് ഡയരക്ടർ ശിവദാസ് പൊയിൽക്കാവ്. ആശങ്കകൾ ഒരുപാടുണ്ടായിരുന്നു വരുമ്പോൾ. കുട്ടികൾ എങ്ങനെയിരിക്കും? മധ്യവേനലവധിക്കാലത്ത് വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ രക്ഷിതാക്കൾ നിർബന്ധിച്ച് പറഞ്ഞയക്കുന്നതാകുമോ? അവർ ആടാനും പാടാനും കളിക്കാനും ഒക്കെ കൂടെ കൂടുമോ? പക്ഷേ ക്യാമ്പിന്റെ ഒന്നാം ദിവസം തന്നെ അവർ ആശങ്കകളെ ദൂരത്ത് വലിച്ചെറിഞ്ഞു. നാട്ടിലെപ്പോലെ മിടുക്കർ. അതേ കുസൃതിത്തരം. അതേ ഊർജ്ജസ്വലത. അതേ ഇഷ്ടങ്ങൾ. കളിക്കാനാണ് അവർക്ക് ഏറെ താല്പര്യമെന്ന് ഒന്നാം ദിവസത്തിൻറെ അവസാനത്തോടെ മനസ്സിലായി. മുല്ലനേഴിയുടെ അമ്മയും നന്മയും ഒന്നാണ് എന്ന് തുടങ്ങുന്ന കവിത ക്യാമ്പ് ഗീതമായി .

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇന്ന് ഉറക്കെ ഉറക്കെ പാടേണ്ട വരികൾ കുട്ടികൾ ഏറ്റെടുത്ത് പാടി. വരികളെ അന്വർത്ഥമാക്കി ജാതിയുടെയും മതത്തിന്റെയും നിറത്തിൻ്റെയും സമ്പത്തിന്റെയും ദേശത്തിന്റെയും ഒന്നും വിവേചനം ഇല്ലാതെ അവർ ഒന്നിച്ചു കളിച്ചു, കഴിച്ചു, ചിരിച്ചു ,വരച്ചു ,പാടി, നൃത്തം ചെയ്തു , കഥകൾ ഉണ്ടാക്കി, നാടകം കളിച്ചു. കുട്ടികളുടെ വേരുകളിലൊക്കെ “ഒന്ന്… ഒന്ന് ” എന്ന് എഴുതിവയ്ക്കാൻ ഇത്തരം ക്യാമ്പുകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുക. ജീവിത വിജയത്തിലേക്കുള്ള നൈപുണികളെ ഉണർത്തിയുയർത്താൻ ഇത്തരം ക്യാമ്പുകൾക്കല്ലാതെ മറ്റ് എന്തിനാണ് കഴിയുക. ആത്മവിശ്വാസത്തിൻ്റെ, ഏകാഗ്രതയുടെ, ഇച്ഛാശക്തിയുടെ, ഭാവനാത്മകമായ അന്വേഷണത്തിന്റെ , പങ്കുചേരലുകളുടെ, പങ്കുവയ്ക്കലുകളുടെ പടവുകൾ നിർണയിക്കുന്ന ഈയിടങ്ങൾ കുട്ടികളുടെ ജീവിതത്തിൽ നിർബന്ധമായും ഉണ്ടാവണം എന്നത് നിസ്തർക്കമാണ്.

ഇത്തരം പടവുകളിലേക്ക് പ്രവാസികളായ മസ്കറ്റിലെ കുട്ടികളെ കൊണ്ടുപോകുന്ന ഇന്ത്യൻ അസോസിയേഷൻറെ കേരള വിംഗിനെ പലകുറി തൊഴുന്നു. ഒറ്റ വ്യക്തിയുടെ നിയന്ത്രണത്തിൽ അല്ല കുട്ടികൾ ആനന്ദം കൊണ്ടത് .ഒറ്റ വ്യക്തിയിലേക്ക് ചൂണ്ടിയവസാനിക്കുന്ന ഏത് ക്യാമ്പും അതിൻറെ ജനാധിപത്യ പ്രക്രിയയിൽ പരാജയപ്പെടും കേമ്പിൽ കുട്ടികളോടൊപ്പം സമർപ്പണം നടത്തിയ, അവരെ ആകാശത്തേക്ക് ഉയർത്തിയ, അവർക്ക് നക്ഷത്രങ്ങൾ കൊടുത്ത കേരള വിങ്ങിലെ മുതിർന്നവരായ വളണ്ടിയേഴ്സ് നൽകിയ പങ്ക് വളരെ വലുതാണ് .ചിട്ടയായ സംഘാടന മികവ് അനുഭവിച്ചു.കേരള വിംഗിന് നേതൃത്വം നൽകുന്ന സന്തോഷ് ക്യാമ്പ് കൺവീനർ ശ്രീവിദ്യ,ജോയിൻ്റ് കൺവീനർ റിയാസ് എന്നിവരുടെ കൂടെ നിരന്നവർക്ക് എൻറെ വലിയ സലാം. എടുത്തു പറയുമ്പോൾ വിട്ടുപോകുന്ന ചിലർ വന്നെങ്കിലോ എന്ന സന്ദേഹത്തിൽ ഞാൻ ഒറ്റവാക്കിൽ എല്ലാ വളണ്ടിയേഴ്സിനും വലിയ സലാം നൽകുകയാണ് .രണ്ടാഴ്ചക്കാലം കൂടെ താമസിപ്പിച്ച് ഇഷ്ട വിഭവങ്ങൾ ഒക്കെ തേടിപ്പിടിച്ചു സംതൃപ്തിപ്പെടുത്താൻ ശ്രമിച്ച പ്രിയപ്പെട്ട അമ്പുവേട്ടന് പ്രത്യേകമായി നന്ദി പറയുന്നു .കിട്ടിയ അനുഭവങ്ങളൊക്കെ വളരെ വലുതാണ്. ഒന്നും നഷ്ടപ്പെടുത്തില്ല. വിളിച്ചതിന് ,കൂടെ നിന്നതിന്, നിർദ്ദേശങ്ങൾ തന്നതിന്, സ്നേഹവിരുന്നും സമ്മാനങ്ങളുമായി വന്നതിന്, നല്ല കാഴ്ചകൾ കാണിച്ചു തന്നതിന്, നല്ല വാക്കുകൾക്ക് എല്ലാം നന്ദി പറയുന്നു. ഇനിയും ഉയരെ… ഉയരെ…
വേനൽത്തുമ്പികൾ വരും വർഷങ്ങളിലും പറക്കട്ടെയെന്ന് ആശംസിക്കുന്നതായി
വേനൽ തുമ്പി കേമ്പ്
കേരള വിംഗ്- മസ്‌കറ്റ് ഡയരക്ടർ ശിവദാസ് പൊയിൽക്കാവ് പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തോടുള്ള അവഗണന കേന്ദ്രബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം

Next Story

വൈദ്യുതി മുടങ്ങിയിട്ട് 12 ദിവസം. കോണ്‍ഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

Latest from Culture

ദാനധർമ്മത്തിന്റെ പ്രാധാന്യം ഓർക്കണം

ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു

വിശുദ്ധ മാസം വിജ്ഞാനത്തിന്റേത് കൂടിയാണ്

റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

വയനാട്ടു കുലവൻ വടക്കെ മലബാറിലെ തിയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. ആദി തിയ്യൻ ആയതുകൊണ്ട് വയനാട്ടുകുലവനെ തൊണ്ടച്ചൻ എന്നും വിളിക്കുന്നു.ഐതിഹ്യം,

തെയ്യം- വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – വേട്ടയ്ക്കൊരുമകൻ

വേട്ടയ്ക്കൊരു മകൻ തെയ്യം ആരാധനയിൽ ഏറെ പ്രാധാന്യമുള്ള ഒരു ദേവതയാണ് വേട്ടയ്ക്കൊരു മകൻ അഥവാ കിരാതസൂനു.പുരാണകഥാപാത്രങ്ങൾ തെയ്യങ്ങളായി മാറുന്നതിനും ഇതിഹാസനായകന്മാരെ ചരിത്രത്തിൽ