മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണം-പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

/

കൊയിലാണ്ടി: പൊതുവിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കണ്‍വെന്‍ഷന്‍ കാനത്തില്‍ ജമീല എം.എല്‍ എ ഉദ്ഘാടനം ചെയ്തു.മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു.ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ. സി നവീന്‍ ചന്ദ്,ഫാര്‍മസി കൗണ്‍സില്‍ എക്‌സ്‌കൂടിവ് അംഗം ടി.സതീശന്‍,അജിത് കിഷോര്‍, കെ.പി.പി.എ സംസ്ഥാന ജനറല്‍ സിക്രട്ടറി സി.ബാലകൃഷ്ണന്‍,സംസ്ഥാന പ്രസിഡന്റ് യോഹന്നാന്‍ക്കുട്ടി,ഫാര്‍മസി കൗണ്‍സില്‍ അംഗം കെ.ടി.വി.രവീന്ദ്രന്‍, ഷിജി ജേക്കബ് കോട്ടയം, അന്‍സാരി കൊല്ലം,അജിത്കുമാര്‍ ആലപ്പുഴ,എസ്.ഡി.സലീഷ് കുമാര്‍,ജില്ലാ സിക്രട്ടറി എം.ജിജീഷ് എന്നിവര്‍ സംസാരിച്ചു. സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ വര്‍ദ്ധിപ്പിച്ച മിനിമം വേതനം ഉടന്‍ നടപ്പിലാക്കണമെന്നും,ഓണ്‍ലൈന്‍ മരുന്ന് വില്‍പനയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.