കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥം

/

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി പവിത്രൻ്റെ ‘ഭൂപടം തലതിരിക്കുമ്പോൾ’ ആണ് മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ‘ഒരന്വേഷണത്തിൻ്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.

‘ആംചോ ബസ്‌തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരൻ്റെ ‘കഥാ കദികെ’യാണ് വിവ‍ർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ‘പെൺകുട്ടിയും കൂട്ടരും’ പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ ആധുനികവൽകരിക്കാൻ ‘മിഷൻ മോഡേണൈസേഷൻ’ പദ്ധതി ആരംഭിക്കാൻ തീരുമാനം

Next Story

കേരളത്തോടുള്ള അവഗണന കേന്ദ്രബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം

Latest from Local News

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ

നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ കഴിയില്ലെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ