കൽപ്പറ്റ നാരായണനെ എസ്.വൈ.എസ് ആദരിച്ചു

കൊയിലാണ്ടി : കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം കാമ്പയിൻ സമിതി ആദരിച്ചു .
മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ആഗസ്റ്റ് 15 ന് കൊയിലാണ്ടിയിൽ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ബദ്രിയ്യ ഓഡിറ്റോറിയത്തിൽ നടന്ന പ്രചരണ ഉദ്ഘാടന സംഗമത്തിൽ വെച്ച് എസ്.വൈ.എസ്. ജില്ല വൈസ് : പ്രസിഡൻ്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് അദ്ദേഹത്തെ ഷാൾ അണിയിച്ചു..കാമ്പയിൻ സമിതി ചെയർമാൻ ഡോ : അബ്ദുൾ ലത്തീഫ് നദ് വി അധ്യക്ഷനായി . നാസർ ഫൈസി കൂടത്തായി ,അഹമ്മദ് ഫൈസി കടലൂർ ,പി .വി. അബ്ദുറഹ്മാൻ ഹൈതമി ,ലത്തീഫ് മാസ്റ്റർ എലത്തൂർ ,അൻസാർ കൊല്ലം ,എ.അസീസ് മാസ്റ്റർ (കൗൺസിലർ) ,അഹമ്മദ് ദാരിമി ,സി.പി.എ സലാം ,ലിയാക്കത്തലി ദാരിമി ,അനസ് മാടാക്കര ,ഷഫീഖ് മമ്പൊ ഴിൽ സംസാരിച്ചു . ആഗസ്ത് 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം വൻ വിജയമാക്കുവാൻ കൺവൻഷനിൽ സ്വാഗതസംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നിപ: 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

Next Story

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണം-പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

Latest from Local News

ഗാന്ധി സ്‌മൃതി ഉണർത്തികൊണ്ടു നടേരി മേഖല കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ-പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.10.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം

സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റീൽ ചിത്രീകരണം; സാമൂഹിക പ്രവർത്തകൻ പരാതി നൽകി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവൽകരിച്ചു

തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി