ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാവും

കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായ അലക്‌സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് കൈമാറിയത്.

2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബര്‍ 4 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് 2023 ജൂലൈയില്‍ ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു. ബ്രിട്ടന്‍, ലണ്ടന്‍ സര്‍വകലാശാല, യു.കെ എന്നിവിടങ്ങളില്‍ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനാണ് അദ്ദേഹം. ഭരണഘടനാ, ക്രിമിനല്‍, സിവില്‍, തൊഴില്‍, സര്‍വീസ്, കമ്പനി നിയമങ്ങളില്‍ അവഗാഹതയുള്ള ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

കേരള ജുഡീഷ്യല്‍ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും കേരള സംസ്ഥാന മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്ററിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലാ ഇന്‍സ്റ്റിറ്യൂട്ടിന്റെ കേരള യൂണിറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍ എല്‍ ബിയും കൊച്ചി സര്‍വകലാശാലയില്‍ നിന്നും എം.എസ്. സിയും നേടി. കോമണ്‍ വെല്‍ത്ത് യംഗ് ലായേഴ്‌സ് കോഴ്‌സില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 4 ഇന്ത്യന്‍ അഭിഭാഷകരില്‍ ഒരാളായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂരിൽ പ്രതിഷേധ സംദസ്സും പ്രകടനവും നടത്തി

Next Story

കൊയിലാണ്ടി ശ്രീപദത്തിൽ സദൻകുമാർ അന്തരിച്ചു

Latest from Main News

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന; പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്‍ദ്ധനയുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും

കോഴിക്കോട് സെന്‍ട്രല്‍ ഫിഷ്മാര്‍ക്കറ്റ്: പഴയ കെട്ടിടം പൊളിക്കല്‍ ടെന്‍ഡര്‍ നടപടികളിലേക്ക്

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യകച്ചവടത്തിനായി നിര്‍മിക്കുന്ന ആധുനിക ഷോപ്പിങ് മാളിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ നടപടികളിലേക്ക്