കോഴിക്കോട് നഗരത്തിൽ ഗോവിന്ദപുരം എരവത്ത് കുന്ന് ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി വീടുകളിൽ മരം കടപുഴകി വീണിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. എരവത്തുകുന്ന് സ്കിൽ ട്രെയിനിങ് സെന്ററിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. 25 ഓളം വീടുകൾക്ക് നാശനഷ്ടം ഉണ്ട്.