മേപ്പയൂരിൽ പ്രതിഷേധ സംദസ്സും പ്രകടനവും നടത്തി

മേപ്പയൂർ: കേരളത്തെ പാടെ അവഗണിച്ച് ബീഹാർ ,ആന്ധ്ര സംസ്ഥാനങ്ങൾക്ക് മാത്രമായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ബി ജെ പി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു മണ്ഢലം പ്രസിഡൻ്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു ,ടി.പി മൊയ്തീൻ ,കെ.പി വേണുഗോപാൽ ,സി.എം ബാബു ,ഷബീർ ജന്നത്ത് ‘എടയിലാട്ട് ഉണ്ണികൃഷ്ണൻ ,സി.പി നാരായണൻ ,ആന്തേരി ഗോപാലകൃഷ്ണൻ ,പറമ്പാട്ട് സുധാകരൻ ,എം.വി ചന്ദ്രൻ ,എന്നിവർ സംസാരിച്ചു ,ബിജു കുനിയിൽ,ഗോപാലൻ ,സുരേഷ് മൂനൊടിയിൽ ,പി ,കെ രാഘവൻ ,അർഷിന, കെ.കെ അനുരാഗ് ,റിൻജു രാജ് എടവന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.