ഷീരൂർ അപകടത്തിന്റെ യഥാർത്ഥ കാരണം നാഷണൽ ഹൈവേ നിർമാണത്തിലെ അശാസ്ത്രീയ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  എം.കെ. രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ  നേരിൽ കണ്ടു

ഷീരൂർ അപകടത്തിന്റെ യഥാർത്ഥ കാരണം നാഷണൽ ഹൈവേ നിർമാണത്തിലെ അശാസ്ത്രീയതയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  എം.കെ. രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയെ  നേരിൽ കണ്ടു. സംഭവത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോട് ഇന്ന് തന്നെ വിശദീകരണം തേടുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഷീരൂറിന് പുറമെ കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന നാഷണൽ ഹൈവേയിൽ വലുതും ചെറുതുമായ അപകടം സംഭവിച്ചതും പതിയിരിക്കുന്നതുമായ നിരവധി സ്പോട്ടുകൾ ഉണ്ടെന്നും മണ്ണെടുപ്പിലും എർത്ത് ഫില്ലിങ്ങിലും റീട്ടെയിനിങ് വാൾ നിർമാണത്തിലുമെല്ലാം തികഞ്ഞ അശാസ്ത്രീയത നിലനിൽക്കുന്ന കാര്യവും ഉദാഹരണ സഹിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് കൊടൽ നടക്കാവ്, വെങ്ങളം അഴിയൂർ പാത, മലപ്പുറത്ത് കാക്കഞ്ചേരി, കക്കാട്, കൂരിയാട് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ആദ്യ മഴക്ക് തന്നെ മണ്ണ് ഇടിഞ് അപകടമുണ്ടായത്. കേരളത്തിൽ അടക്കം ഭൂപ്രകൃതിയെ പഠന വിധേയമാക്കി ലാൻഡ് സ്ലൈഡിങ്ങിനെ പ്രതിരോധിക്കാൻ സാധ്യമായ ബലവത്തായ റീട്ടെയിനിങ് വാൾ നിർമാണം നടത്തണം.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബോർഡർ റോഡ് ഓർഗനൈസേഷൻ, കൊങ്കൺ റെയിൽവേ പോലുള്ള അതീവ അപകട മേഖലകളിൽ പ്രാവർത്തികമാക്കുന്ന നിർമ്മാണ രീതി അവലംബിക്കാൻ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാഷണൽ ഹൈവേകളിൽ ഉണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ എൻ.എച്ച്.എ.ഐയുടെ അടിയന്തര ദുരന്ത നിവാരണ സേനയെ ഒരുക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.