ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും

സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

നാലര വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വകാര്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാൻ തയ്യാറാകാതിരുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ 300 പേജുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് വൈകിട്ട് പുറത്തുവരിക.

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്

Next Story

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Latest from Uncategorized

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

ആറുവർഷം പഴക്കമുള്ള തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; കോഴിക്കോട് സരോവരം ചതുപ്പിൽ അസ്ഥിഭാഗങ്ങൾ

കോഴിക്കോട് : ആറുവർഷം മുൻപ് കാണാതായ യുവാവിന്റെ തിരോധാനക്കേസിൽ നിർണായക മുന്നേറ്റം. സരോവരം പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ നിന്നാണ്

കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവള ത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേ ഷൻ സംവിധാനം പ്രാബല്യത്തിൽ വന്നു

കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവള ത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേ ഷൻ സംവിധാനം പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര യാത്രികര്‍ക്ക് ആധുനിക സംവിധാനം

ഹർഷിനക്കൊപ്പം യുഡിഎഫ് ഉണ്ട്; ഉറപ്പു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

 കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനക്ക് നീതി ലഭിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.