നിപ: 16 പേരുടെ ഫലം നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ് , സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍

   നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ന് മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി അഡ്മിഷനിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെ (വ്യാഴം) യോടെ എല്ലാ വീട്ടുകളിലും സര്‍വ്വെ പൂര്‍ത്തിയാക്കാനാവും.

224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

അർജുന്റെ ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് എസ്പി

Next Story

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്, പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

Latest from Uncategorized

എസ് വൈ എസ് യുവാവിന് ‘സാന്ത്വനം’ മുച്ചക്രവാഹനം വിതരണം ചെയ്തു

പേരാമ്പ്ര: ചെറുവണ്ണൂർ യൂണിറ്റിൽ പെയിൻ്റിംഗിനിടയിൽ വീടിന്റെ മുകളിൽ നിന്നും വീണു പരിക്കുപറ്റിയ യുവാവിന് സാന്ത്വനവുമായി എസ് വൈ എസ് സാന്ത്വനം. എസ്

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ. കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന 12 കു​റ്റ​ങ്ങ​ളി​ൽ മാ​ത്രം കാ​മ​റ

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ