കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയില്‍ റോഡ് നിര്‍മാണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഐ.ഐ.ടിയിലെ പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി.പ്രദേശത്ത് പരിശോധന നടത്തിയ സംഘം വിശദമായ റിപ്പോര്‍ട്ട് എന്‍.എച്ച്.എ.ഐ അധികൃകതര്‍ക്ക് കൈമാറും. കഴിഞ്ഞ ദിവസം എന്‍.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്റ്റര്‍ അശുതോഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തിയിരുന്നു.മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി ഐ.ഐ.ടി പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ ,എ ,വി.നിധിനും പ്രദേശവാസികളും വിഷയത്തിന്റെ ഗൗരവം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.