മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്. അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു. 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുഴള്ളതെന്നാണ് സോണാർ സിഗ്നൽ നൽകുന്ന വിവരം. നിർണായക വിവരം ലഭിച്ചത് രക്ഷാദൗത്യത്തിന്റെ 9ാം നാൾ.
കനത്ത മഴയും കാറ്റും വലിയ വെല്ലുവിളിയുയർത്തിയതിനാൽ നേവി സംഘം താൽകാലികമായി രക്ഷാപ്രവർത്തനം നിർത്തി വെച്ചു. എന്നാൽ മഴയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ബൂം എക്‌സ്‌കാവേറ്റർ വീണ്ടും രക്ഷാപ്രവർത്തനത്തിനായി തിരിച്ചിറങ്ങി. നിലിവിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ പ്രതികൂല കാലാവസ്ഥ ഇതിന് വെല്ലുവിളിയാണ്.
ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കിയിരുന്നു.