വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു

ലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ വ്യക്തികളെ വിദ്യാലയത്തിൽ വെച്ച് പാദപൂജ ചെയ്യുകയും ആരതി ഉഴിയുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യുന്ന വിശിഷ്ഠമായ ചടങ്ങാണിത്.  തങ്ങളുടെ ജീവിത സായാഹ്നത്തിൽ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത വ്യത്യസ്ഥമായ ആദരണ ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതിന് സർവ്വേശ്വരനോട് നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് സന്തോഷത്താൽ ഈറനണിഞ്ഞ കണ്ണുകളോടെ ഓരോ ഗുരുക്കന്മാരും മറുമൊഴി പറയുകയുണ്ടായി.
പ്രശസ്ത ചിത്രകാരൻ ശ്രീ വിനോദ് പട്ടാണിപ്പാറ, തെയ്യം കലാകാരൻ ശ്രീ സനീഷ് പണിക്കർ, നൃത്താധ്യാപിക ശ്രീമതി വിദ്യാ ശ്രീജിത്ത്, ഗായകൻ ശ്രീ പ്രണവം പ്രദീപ്, സംസ്കൃതപണ്ഡിതൻ ശ്രീ വിജയൻ മാസ്റ്റർ എന്നീ സമൂഹത്തിൻ്റെ വിവിധ തുറകളിൽ കഴിവു തെളിയിച്ച  മാതൃകാ ജീവിതം നയിക്കുന്ന സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന ഗുരു കാരണവൻമാരാണ്  ആദരിക്കപ്പെട്ടിട്ടുള്ളത്.
മുഴുവൻ കുട്ടികളും, രക്ഷിതാക്കളും വിദ്യാലയത്തിലെത്തിയ മറ്റെല്ലാവരും ചേർന്ന്, ഗുരുഭക്തി ജ്വലിപ്പിക്കുന്ന മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ഗുരുക്കൻമാരെ പാദപൂജ ചെയ്തും ആരതി ഉഴിഞ്ഞും ഭാരതീയ ഗുരുസങ്കല്പത്തിൻ്റെ മഹത്വം ദൃശ്യവത്കരിക്കപ്പെട്ട ചടങ്ങ് ഏറെ ഭക്തിനിർഭരവും പ്രതീക്ഷാനിർഭരവുമായിരുന്നു.
ശ്രീ പി കെ പ്രമോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ വിദ്യാലയ സമിതി പ്രസിഡൻറ് ശ്രീ പി സി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട്, മാതൃഭാരതി വൈസ് പ്രസിഡൻറ് ശ്രീമതി തുഷാര, ശിശു വാടിക സമിതി പ്രസിഡൻ്റ് ശ്രീമതി ലളിതാംബിക, സെക്രട്ടറി അഡ്വ. ശ്രുതി രാഗേഷ്, വിദ്യാലയ സമിതി സെക്രട്ടറി ശ്രീ അമരേഷ് കെ എം, ശ്രീമതി ദീപ എൻ എസ് എന്നിവർ സംസാരിച്ചു.
ശ്രീ ഗുരുപൂജാ ചടങ്ങിൽ വെച്ച് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ ലിറ്റററി ക്വിസ് മത്സരത്തിലെ വിജയികളെയും അനുമോദിക്കുകയുണ്ടായി. വിദ്യാലയ സമിതി ട്രഷറർ ശ്രീ സുധീർ മാസ്റ്റർ, ജോ. സെക്രട്ടറി ശ്രീ ബിജു കിഴക്കൻ പേരാമ്പ്ര, ശ്രീ ഷാജി പൂതേരി, ശ്രീ രഞ്ജിത് കല്ലോട് , ശ്രീമതി പ്രീതി ടീച്ചർ , ശ്രീമതി അജിത സുരേന്ദ്രനാഥ് ,ശ്രീമതി അംബിക ടീച്ചർ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
ശ്രീമതി സീമ ചേച്ചിയുടെ നേതൃത്വത്തിൽ അഗ്നിഹോത്രത്തോടെ ആരംഭിച്ച ഭവ്യമായ ശ്രീ ഗുരുപൂജാ മഹോത്സവം ഗുരുക്കന്മാരായ ശ്രീ പ്രണവം പ്രദീപിൻ്റെയും ശ്രീ സനീഷ് പണിക്കരുടെയും ഗാനാലാപനത്തോടെ സമാപിച്ചു. തുടർന്ന് മധുരവിതരണവും നടത്തി.

Leave a Reply

Your email address will not be published.

Previous Story

കുന്ന്യോറമലയില്‍ കുന്നിടിച്ചു റോഡ് നിര്‍മ്മിച്ചത് അശാസ്ത്രീയമായി; മറക്കരുത് 1989ലെ ദുരന്തം

Next Story

നടേരി കുന്നും മീത്തൽ ജാനകി അന്തരിച്ചു

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്