കൊയിലാണ്ടി : ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി .
താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തണമെന്നും കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കണമെന്നും മലിനജലം ഒഴുക്കിവിടുന്ന സമ്പ്രദായം അവസാനിപ്പിച്ച് ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം സ്ഥാപിക്കണമെന്നും ടെലി മെഡിസിൻ സംവിധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധർണ്ണ നടത്തിയത് .
ധർണ്ണ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വിപി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു .
മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം നജീബ് അധ്യക്ഷനായി . മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി അഷറഫ് ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി ,കുവൈത്ത് കെഎംസിസി സംസ്ഥാന സമിതി അംഗം ബഷീർ ബാത്ത,അൻവർ ഇയഞ്ചരി ,എം കെ മുസ്തഫ ,മുഹമ്മദ് നിസാം ,സമദ് നടേരി ,ബാസിത് മിന്നത്ത് ,ടി കെ റഫീഖ് ,എം അഷറഫ് ,വി എം ബഷീർ ,കെ ടി വി റഹ്മത്ത് ,പി കെ റഫ്ഷാദ് ,ഹാഷിം വലിയ മങ്ങാട് ,കെ എം ഷമീം ,റൗഫ് നടേരി ,സംസാരിച്ചു .
ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ സ്വാഗതവും, ട്രഷറർ എൻ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു .