സംസ്ഥാനത്ത് മുദ്രപത്രം കിട്ടാനില്ല

സംസ്ഥാനത്ത് മുദ്രപത്രത്തിന് ക്ഷാമം. നാസിക്കിലെ പ്രസില്‍ നിന്ന് മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ച സര്‍ക്കാര്‍ തീരുമാനമാണ് ക്ഷാമത്തിന് കാരണം. ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്ട്രേഷനുള്ള ഇ-സ്റ്റാമ്പിങ് പരീക്ഷണം പൂര്‍ത്തിയാകും മുമ്പേയാണ് മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ചത്.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ 20 രൂപയുടെയും അഞ്ച് രൂപയുടെയും മുദ്രപത്രങ്ങള്‍ മാത്രമേയുള്ളൂ. മറ്റ് തുകയ്ക്കുള്ളവ തീര്‍ന്നു. ആധാരം ഒഴികെയുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിങ് നടപടി എങ്ങുമെത്തിയിട്ടില്ല. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം. ബോണ്ട്, വാടക കരാര്‍, സത്യവാങ്മൂലം എന്നിവയ്ക്കാണ് ഇവ വേണ്ടി വരുന്നത്.

വലിയ തുകയുടെ വാടക കരാറിന് 500 രൂപയുടെ പത്രം മതിയാവും. അഞ്ച് രൂപയുടെയും 20 രൂപയുടെയും പത്രങ്ങള്‍ മൂല്യം കൂട്ടി (റീവാലിഡേറ്റ്) പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമം വേണ്ടത്ര ഫലിച്ചില്ല. കാരണം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ മൂന്ന് ഓഫീസര്‍മാര്‍ മാത്രമാണ് ഇതിനുള്ളത്. തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിലും റീവാലിഡേറ്റ് ചെയ്യാന്‍ അനുമതിയുണ്ട്. സ്റ്റാമ്പ് ഡിപ്പോ ഓഫീസറുടെ മറ്റു ജോലിത്തിരക്കുകള്‍ക്കിടയില്‍ വേണം ഇതും ചെയ്യാന്‍. പൂര്‍ണമായി ഇ-സ്റ്റാമ്പിലേക്ക് മാറുകയാണ് പ്രതിവിധി.

Leave a Reply

Your email address will not be published.

Previous Story

എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് ഇനത്തിൽ  വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള കുടിശിക അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ്  മന്ത്രി

Next Story

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു

Latest from Main News

സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. കൊല്‍ക്കത്തയ്ക്ക് സമീപം ബോല്‍പൂര്‍ ഗ്രാമത്തില്‍ രവീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാലയം ശാന്തി നികേതന്‍ 2. ശാന്തി നികേതന്‍ 1921

പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

  കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന് (16) വേണ്ടിയുള്ള നാലാം ദിവസം

വടകര സാൻ്റ് ബാഗ്സിനു സമീപം കോട്ടപ്പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

വടകര സാന്റ്ബാങ്ക്‌സിനു സമീപം കോട്ട‍പ്പുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. അഴിത്തലയിൽ നിന്നും ‍ മത്സ്യബന്ധനത്തിന് പോയ മുക്രിവളപ്പിൽ സുബൈറും

രാമായണ പ്രശ്നോത്തരി ഭാഗം 21

ലങ്കയിലേക്കുള്ള യാത്രാമധ്യേ ഹനുമാണ് വിശ്രമിക്കാൻ വേണ്ടി സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന പർവ്വതം ഏത് ? മൈനാകം   സുഗ്രീവന്റെ സൈന്യത്തിലെ

അക്ഷരകേരളത്തിലേക്ക് ഒരു ചുവട് കൂടി – വിദ്യാഭ്യാസ സർവേയ്ക്ക് തുടക്കം

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി, ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ്