ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച നേതാവ് – കല്പറ്റ നാരായണൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇതിഹാസ ജീവിതത്തിൻ്റെ ഓർമ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. സിവിൽ സർവ്വീസ് പരീക്ഷാ വിജയി ശാരികയ്ക്കുള്ള ഉപഹാരസമർപ്പണ കർമം കെ.പി.സി.സി. മെമ്പർ സത്യൻ കടിയങ്ങാട് നിർവ്വഹിച്ചു. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.അശോകൻ, ഡി.സി.സി. നിർവ്വാഹക സമിതി അംഗം കെ.പി. വേണുഗോപാലൻ, ബ്ളോക്ക് ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഷബീർ ജന്നത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.