കുന്ന്യോറമലയില്‍ കുന്നിടിച്ചു റോഡ് നിര്‍മ്മിച്ചത് അശാസ്ത്രീയമായി; മറക്കരുത് 1989ലെ ദുരന്തം

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കുത്തനെയാണ് കൊല്ലം കുന്ന്യോറ മലയില്‍ കുന്നിടിച്ചത്. 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനായി ഏറ്റെടുത്ത സ്ഥലം കുത്തനെ ഇടിച്ചു താഴ്ത്തുകയാണ് ഇവിടെ ചെയ്തത്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് 45 മീറ്ററിന് പകരം 70 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിരുന്നു. കുന്നിന് മുകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലം ഒരു കരുതല്‍ സ്ഥലമായി (ബഫര്‍ സോണ്‍) പരിഗണിച്ച് അടിയന്തിരമായി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ഇനിയെങ്കിലും ചെയ്യേണ്ടത്. ന്യായമായ നഷ്ടപരിഹാരം ലഭിച്ചാല്‍ സ്ഥലം വിട്ടുനല്‍കാന്‍ കുന്നിന് മുകളിലെ സ്ഥലമുടമകളും തയ്യാറാണ്. അപകട ഭീഷണിയില്‍ ജീവിക്കുക ഇവരെ സംബന്ധിച്ച് അസാധ്യമാണ്.

ഇപ്പോൾ റോഡ് നിര്‍മ്മാണത്തിനായി മണ്ണിടിച്ചു നിരത്തിയ കുന്ന്യോറ മലയ്ക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്ററോളം അകലത്താണ് 1989- മെയ് നാലിന് മണ്ണിടിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. കുന്ന്യോറ മലയിലേത് പോലെ ഉറപ്പു കുറഞ്ഞ ചേടി മണ്ണുളള വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിനടുത്തുളള പുതുക്കോട് മല ഇടിഞ്ഞാണ് മെയ് നാലിന് വൈകീട്ട് നാല് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമുള്‍പ്പടെയുളള തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായത്. മലയടിവാരത്തെ മണ്ണെടുത്ത് ലോറിയില്‍ കയറ്റി കൊണ്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്. ലോറിയും തൊഴിലാളികളും പൂര്‍ണ്ണമായി മണ്ണിനടിയില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ ഒമ്പത് പേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്താനായത്. അപകടത്തില്‍പ്പെട്ട് മരിച്ചവരെല്ലാം മുചുകുന്ന് കൊടക്കാട്ടുംമുറി സ്വദേശികളായിരുന്നു. ലോറിയില്‍ തലച്ചുമടായി മണ്ണ് കയറ്റി കൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് യാഥാര്‍ത്യമായാല്‍ വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കും. ഈ ഘട്ടത്തിലെങ്ങാനും കുന്നിടിഞ്ഞാല്‍ ഇപ്പോള്‍ ദുരന്തമുണ്ടായ ഉത്തര കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഉണ്ടായതുപോലുളള വന്‍ ദുരന്തത്തിന് സമാനമാകുമത്. കുന്ന്യോറമലയില്‍ റോഡ് നിര്‍മ്മാണ പ്രവർത്തിയിലേര്‍പ്പെടുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ഏത് നേരവും കുന്നിടിയാന്‍ സാധ്യതയുളള സ്ഥലത്താണ് പ്രവർത്തി നടത്തുന്നതും വിശ്രമിക്കുന്നതും. 30 മീറ്റര്‍ കുത്തനെ ഉയരത്തിലുളള മണ്‍തിട്ടയ്ക്ക് അടിയില്‍ പോലും തൊഴിലാളികള്‍ വിശ്രമിക്കുന്നത് കാണാം.

കുന്ന്യോറമലയില്‍ മണ്‍ഭിത്തി ഉറപ്പാക്കാന്‍ സോയില്‍ നെയിലിംഗ് രീതി പടിഞ്ഞാറ് ഭാഗത്ത് നടത്തിയിരുന്നു. എന്നാല്‍ ദേശീയ പാതാപ്രവർത്തിക്ക് മേല്‍നോട്ടം വഹിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ ടീം ലീഡര്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇതേ രീതിയില്‍ ഭിത്തി ഉറപ്പിച്ച വടകര മുക്കാളിയില്‍ മണ്ണിടിഞ്ഞു വീണത് കഴിഞ്ഞ ആഴ്ചയാണ്. സോയില്‍ നെയിലിംങ്ങിനെ തുടര്‍ന്ന് കുന്ന്യോറ മലയില്‍ ഏതാനും വീടുകള്‍ക്ക് വിളളല്‍ സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നുണ്ട്. മണ്ണിടിയാന്‍ സാധ്യതയുളള സ്ഥലം കൂടി സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുത്ത് , തട്ട് തട്ടായി തിരിച്ചു കുന്നിടിച്ചാല്‍ ഇടിയല്‍ ഭീഷണി കുറയുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. കുത്തനെ ഇടിക്കുന്നതിന് പകരം ചെരിച്ച് മണ്ണെടുത്താല്‍ ഭീഷണി കുറയും. ഈ ആവശ്യം ഷാഫി പറമ്പില്‍ എം.പിയും എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഉന്നയിച്ചിരുന്നു. ജൂലായ് 24ന് വിദഗ്ധ സംഘം കുന്ന്യോറ മല സന്ദര്‍ശിക്കുമെന്ന് എം.പി.അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം

Next Story

വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു

Latest from Local News

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.  ഇന്ത്യൻ നാഷണൽ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കായണ്ണയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്‌