നന്തി ബസാർ: ഇസ്ലാമിൻ്റെ അടിസ്ഥാന ആശയം കൃത്യമായ ഏകദൈവ വിശ്വാസമാണെന്നും മതം എല്ലാ തരത്തിലും ചൂഷണമുക്തമാണെന്നും ‘മുന്നേറ്റം 2024 ‘ കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നതിലും കൊല്ലപ്പെടുന്നതിലും സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യർ മത തത്വങ്ങൾ കൃത്യമായി ഉൾക്കൊണ്ടാൽ വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും സ്ഥാനമുണ്ടാകില്ലെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.കേരളത്തിലെങ്ങും ലഹരിയുടെ മായാവലയം സൃഷ്ടിക്കപ്പെട്ടത് സമൂഹം ജാഗ്രതയോടെ കണ്ട് പ്രതിരോധം സൃഷ്ടിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജന.സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.പി. അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ അൽമനാർ മാസിക ,വിചിന്തനം വാരിക എന്നിവയുടെ ദീർഘകാല വരിക്കാരെ ചേർക്കൽ പദ്ധതി സി.എഛ് അമ്മത് ഹാജി, സി.വി.ഇസ്മാഈൽ എന്നിവരെ ചേർത്ത് ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറിമാരായ എ.അസ്ഗറലി, സി.മുഹമ്മദ് സലീം സുല്ലമി, ഐ.എസ്.എം.സംസ്ഥാന ട്രഷറർ കെ.എം.എ.അസീസ്, സെക്രട്ടറി ബരീർ അസ്ലം വിഷയാവതരണം നടത്തി.കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ,ട്രഷറർ സി.കെ.പോക്കർ മാസ്റ്റർ, വൈ. പ്രസി: ടി.പി.മൊയ്തു വടകര, വി.അബ്ദുറഹ്മാൻ, റഹീം കൊല്ലങ്കണ്ടി, സി.എഛ്.അമ്മത് ഹാജി, ഐ.എസ്.എം.സംസ്ഥാന വൈ. പ്രസി: നൗഷാദ് കരുവണ്ണൂർ,ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, എം.ജി.എം. ജില്ലാ പ്രസിഡണ്ട് മറിയം ടീച്ചർ, എം.എസ്.എം സംസ്ഥാന വൈ. പ്രസിഡണ്ട് നിഷാൻ കണ്ണൂർ, ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹമദ് സംസാരിച്ചു.