മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ അല്ലാത്തവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം

നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കായാണ് റീഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുക. ഒപി പരിശോധനയെയും ക്ലാസ്സുകളെയും ബാധിക്കാത്ത രീതിയില്‍ വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടി നാളെ (ജൂലൈ 22) തന്നെ ആരംഭിക്കും. സാംപിള്‍ കളക്ഷന്‍, നിപ പ്രതിരോധം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. ഇതിനായി മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് ചുമതല നല്‍കിയതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

നിപ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ അല്ലാത്തവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ചികിത്സയ്ക്കായി വരുന്നവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മാസ്‌ക്ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് നിര്യാതനായി

Next Story

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

Latest from Local News

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

നന്തി വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ അന്തരിച്ചു

നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ