കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ വീണു

 

ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ നിലയപരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ മരം കടപുഴകിയത് പേരാമ്പ്ര അഗ്നിരക്ഷാനിലയ ജീവനക്കാര്‍ മുറിച്ചു മാറ്റി.അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍ നേതൃത്വംം നല്‍കി.

മരുതേരി റോഡ്,കായണ്ണ പുളിയോട്ട് മുക്ക് റോഡ്, മുളിയങ്ങല്‍ കരുമ്പാക്കുന്ന് റോഡ് എന്നിവിടങ്ങളില്‍ കെഎസ്ഇബി ലൈനിനുമുകളിലായി വീണ മരങ്ങളാണ് സേന മുറിച്ചുമാറ്റിയത്. ഫയര്‍ &റെസ്ക്യൂ ഓഫീസ്സര്‍മാരായ സനല്‍രാജ് ജി ബി,വിപിന്‍ കെ പി,വിജേഷ് പി യം, പ്രശാന്ത് ഇ യം, ഹോംഗാര്‍ഡ് രാജീവന്‍,സിവില്‍ ഡിഫന്‍സ് അംഗം മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ പങ്കാളികളായി.

Leave a Reply

Your email address will not be published.