മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ കൃതികളെ വിലയിരുത്തി വിദ്യാർഥികൾ. കോഴിക്കോട് ഗവ. ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ഭാഷാ സമന്വയവേദി കറൻ്റ് ബുക്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച എം. ടി കൃതികളുടെ ആസ്വാദന സദസ്സ് പരിപാടിയിൽ വിദ്യാർഥികൾ എം.ടിയുടെ മികച്ച രചനകളായ നാലുകെട്ട്, കാലം, മഞ്ഞ് , വാനപ്രസ്ഥം തുടങ്ങിയ രചനകളെ വിലയിരുത്തി സംസാരിച്ചു.
വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. അസീസ് ഉദ്ഘാടനം ചെയ്തു. ഡോ. ആർസു അദ്ധ്യക്ഷത വഹിച്ചു. എം. ടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻ്ററി സ്കൂൾ എൻ. എസ്.എസ് വളണ്ടിയർമാർ തയ്യാറാക്കിയ എം ടി വിശേഷാൽ പതിപ്പ് ” കൂജനം” എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജ പ്രമോദിന് നൽകികൊണ്ട് ഡോ.ആർസു പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ സി.എം.ലത്തീഫ് ,സരിൻ കുമാർ, പി.ടി.രാജലക്ഷ്മി, ഡോ.ഒ വാസവൻ, പി.ഐ. അജയൻ എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് എം ടിയുടെ പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകി. പി. സ്വാതി ,വി.എം.ദർശന, ഹൃദ്യ ദിനേശ്, സ്നേഹ പി.ജെ, ഫിദ ഫാത്തിമ, പി.കെ. നിമിഷ, കെ.സോന, നാജിയഭാനു ,ഗോപിക എ ജി ,പി .എസ്.സുജിന, ഫാത്തിമ സഫ എന്നീ വിദ്യാർഥികളാണ് ആസ്വാദന കുറിപ്പുകൾ അവതരിപ്പിച്ചത്.