മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല നീന്തൽ മത്സരത്തിൽനാരായണൻ നായർ താരമായി

കൊയിലാണ്ടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല നീന്തൽ മത്സരത്തിൽ പെരുവട്ടൂർ ശ്രീരഞ്ജിനിയിൽ സ്വദേശി നാരായണൻ നായർ താരമായി. വ്യത്യസ്ത പ്രായ പരിധിയിലുള്ളവരുടെ മത്സരത്തിൽ 40 വയസ്സിന് മുകളിലുള്ളവരുടെ നീന്തൽ മത്സരം വേറിട്ട കാഴ്ചയായിരുന്നു.

വനിത വിഭാഗത്തിൽ 61 വയസ്സുള്ള ചാത്തമംഗലം വെള്ളന്നൂർ സ്വദേശിനി സ്നേഹ പ്രഭയും പുരുഷ വിഭാഗത്തിൽ 70 വയസ്സുള്ള കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി നാരായണും മത്സരത്തി നിറങ്ങിയത് കാണികൾക്ക് ആവേശമായി.

കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ ബേഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് നാരായണൻ നായർ .ആഗസ്ത് 28 ന് നേപ്പാളിൽ ഇൻ്റർനേഷനൽ സ്വിമ്മിങ്ങിൽ നാരായണൻനാർ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.