പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ

രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന്
മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു.

ദേശീയപാത വീതി കൂട്ടൽ പ്രവൃത്തിയുടെ ഭാഗമായും മഴയുടെ ഭാഗമായും ഇവിടെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാണ്. പല സ്ഥലങ്ങളിലും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി
പഴയ ഓവുചാൽ മെറ്റലും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു അടഞ്ഞുപോയ സ്ഥിതിയുണ്ട്. ഇവ നീക്കം ചെയ്തു വെള്ളം ഒഴുക്കിവിടണം. പാലോറമല ജംഗ്ഷൻ സന്ദർശിച്ചശേഷം എ സി ഷണ്മുഖദാസ് സ്മാരക ആയുർവേദ ആശുപത്രിയിൽ ചേർന്ന തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ ഓവുചാലിലെ തടസ്സം ഒഴിവാക്കി പുനരുജ്ജീവിപ്പിച്ചാൽ മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ പുതിയതായി നിർമിച്ച ഓടയിൽ നിന്ന് വെള്ളം
കോരപ്പുഴ പുഴയിലേക്ക് ഒഴുക്കിവിടണമെന്നും ആവശ്യമുയർന്നു. താത്കാലിക പരിഹാരം 15 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. പഴയ ഓവുചാലിന്റെ സ്ലാബ് മാറ്റിയിട്ടു വേണം തടസ്സങ്ങൾ നീക്കം ചെയ്യാൻ. ഈ പ്രശ്നവും പരിഹാര നിർദ്ദേശങ്ങളും മുൻപ് നടന്ന യോഗത്തിൽ ചൂണ്ടിക്കാണിച്ചിട്ടും നടപ്പായിട്ടില്ല എന്ന് മന്ത്രി ശശീന്ദ്രൻ കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഡ്രെയിനേജ്, ഫൂട്ട്പാത്-കം-ഡ്രെയിനേജ് ആക്കി ഉപയോഗിക്കാനും സാധിക്കണം. വെള്ളക്കെട്ട് വിഷയത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും എന്നാൽ ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും നടപടിയെടുത്ത് ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആയുർവേദ ആശുപത്രിയിൽ നിന്നുള്ള രണ്ട് ഓവുചാലുകൾ
ബൈപാസിലെ മുഖ്യ ഓവുചാലുമായി ബന്ധിപ്പിക്കണമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേഷ് യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പി, ഗിരിജ കെ പി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കാരാട്ട് രാജലക്ഷ്മി അമ്മ അന്തരിച്ചു

Next Story

കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട് സർക്കാർ കർശന പരിശോധന ഏർപ്പെടുത്തി

Latest from Local News

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്

വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു

കോഴിക്കോട് വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി

നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി