മേപ്പയ്യൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

മേപ്പയ്യൂർ : ആവള കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിളയാട്ടൂർ – പാറക്കണ്ടി പ്രമോദ് ശാന്ത ദമ്പതികളുടെ മകൻ അനുഷാന്തിനെയും കേന്ദ്ര സർവ്വകലാശാല എം.എഡ് പ്രവേശന പരീക്ഷയിൽ 26 ആം റാങ്ക് കരസ്ഥമാക്കിയ കണിയാംകണ്ടി നാരായണൻ ഗീത ദമ്പതികളുടെ മകൾ അനുശ്രീ കെ കെ യും യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി. കെ അനീഷ് ഇരുവർക്കുമുള്ള ഉപഹാരം നൽകി . യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. കെ അനുരാഗ് അദ്ധ്യക്ഷനായി. കെ. പി രാമചന്ദ്രൻ മാസ്റ്റർ,നിധിൻ വിളയാട്ടൂർ, വിജയൻ മാസ്റ്റർ, സത്യൻ വിളയാട്ടൂർ,സുധാകരൻ പുതുകുളങ്ങര, എ. കെ ബാലകൃഷ്ണൻ മാസ്റ്റർ അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

.

Leave a Reply

Your email address will not be published.