ഉപതെരഞ്ഞെടുപ്പിന്റെ അന്ന് പ്രാദേശിക അവധി

കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന് പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാൻ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Leave a Reply

Your email address will not be published.

Previous Story

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് രക്ഷപ്പെടുത്തി

Next Story

മൂടാടി റെയിൽവേ ഗേറ്റിന് സമീപം വൈദ്യുതി പോസ്റ്റ് മുറിഞ്ഞു വീണു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്

പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

പയ്യോളി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ

സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും കാട്ടുന്ന അനീതി അവസാനിപ്പിക്കുക:വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും സംസ്ഥാന സർക്കാർ കാട്ടുന്ന അനീതി അവസാനിപ്പിക്കണമെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേർസ് ലീഗ് കോഴിക്കോട് ജില്ല