ആറാം പ്രവർത്തിദിനം ഒഴിവാക്കണം ; കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് :ആറാം പ്രവർത്തിദിനങ്ങൾ ഒഴിവാക്കുക, ഭാഷാ അധ്യാപക മേഖലയോടുള്ള സർക്കാർ അവഗണന ഒഴിവാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്ത് 17 ന് ഡിഡി ഓഫീസുകൾക്ക് മുൻപിൽ സമരം സംഘടിപ്പിക്കാൻ കേരള സംസ്‌കൃത അധ്യാപക ഫെഡറഷൻ തീരുമാനിച്ചു. യോഗം സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാന ജന :സെക്രെട്ടറി ശ്രീ സി പി സുരേഷ്ബാബു സംസ്ഥാന കമ്മിറ്റി പ്രവർത്തന പരിപാടികൾ റിപ്പോർട്ട് ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ ശ്രീ ബിനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ബിജു കാവിൽ, ജില്ലാ ജന:സെക്രെട്ടറി ശ്രീ കെ ഹേംലാൽ , ജില്ലാ പ്രസിഡന്റ് ശ്രീ ഷിജു പോളൂർ, ജില്ലാ സെക്രെട്ടറി ഡോ :അനുപമ, ജില്ലാ ട്രഷറർ പ്രമോദ് ശങ്കർ എന്നിവർ പ്രസംഗിച്ചു. സംസ്‌കൃത ദിന പോസ്റ്ററുകളുടെയും, കുട്ടികൾക്ക് നൽകുന്ന ബാഡ്ജിന്റെയും പ്രകാശനം ചടങ്ങിൽ നടന്നു.

  

Leave a Reply

Your email address will not be published.