ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ രക്തദാന ക്യാമ്പ് നടത്തി

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയും എംവിആർ ക്യാൻസർ സെന്ററും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പും സംയുക്തമായി മേപ്പയൂരിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുരാഗ് കെ കെ അധ്യക്ഷനായ ചടങ്ങിൽ റിഞ്ചു രാജ് എടവന സ്വാഗതം പറഞ്ഞു. കെ പി രാമചന്ദ്രൻ മാസ്റ്റർ,പി കെ അനീഷ് മാസ്റ്റർ, നിതിൻ വിളയാട്ടൂർ,സജിൻ , ഡോക്ടർ വാഫിയ, സി എം ബാബു, അശ്വിൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.