ഉമ്മൻ ചാണ്ടി നവകേരള ശില്പി – ഡോ: ഹരിപ്രിയ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നവകേരള ശില്പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവുമായിരുന്നെന്ന് എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ പറഞ്ഞു. അരിക്കുളം മണ്ഡലം കമ്മറ്റി ഊരള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, മേഖലാ കമ്മറ്റി കൺവീനർ ഇ.കെ.ശശി, സുമേഷ് സുധർമൻ, ബ്ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി,ലതേഷ് പുതിയേടത്ത്, നേതാക്കളായ അനസ് കാരയാട്, ടി.ടി. ശങ്കരൻ നായർ, പി.എം. രാധ , ബിന്ദു പറമ്പടി, മോഹനൻ കല്പത്തൂർ, സി.എം. സുരേന്ദ്രൻ, കെ. അംജിത്ത്, നാസർ ചാലിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.