രാജ്യത്തിൻ്റെ അഭിമാനമായ നിധിൻ കെ.ടി യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു

മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ ശ്രീ. നിതിൻ കെ.ടി.യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു.

ക്ഷേത്ര മുറ്റത്ത് നടന്ന യോഗത്തിൽ പ്രസിഡണ്ട് ശ്രീ. എൻ.ടി. കൃഷ്ണൻ നിതിനെ പൊന്നാടയണിയിച്ചു. രക്ഷാധികാരി ശ്രീ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ധനസമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന ശ്രീ എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും രവീന്ദ്രൻ ടി.കെ സ്വീകരിച്ചു.

കൺവീനർ പ്രേമരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ശ്രീ. എൻ.ടി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. രാധാകൃഷൻ, രാജൻ പുത്തൻ പുരയിൽ രവീന്ദ്രൻ പി എന്നിവർ സംസാരിച്ചു.ശ്രീ. നിതിൻ കെ.ടി. ആദരവിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.