നാസിയ അബ്ദുൾ കരീമിന് ചെസ്സിൽ അന്താരാഷ്ട്ര റേറ്റിംഗ്

നന്തി ബസാർ :- ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസുകാരിക്ക് ചെസ്സിൽ ലോക സംഘടനയായ ഫിഡെയുടെ അംഗീകാരം. മെയ്‌ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന കാർപോവ്സ് ലെഗസി ഇന്റർ നാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2024 ചെസ്സ് ടൂർണമെന്റിൽ റേറ്റഡ് താരങ്ങൾക്കെതിരെ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുൾ കരീമിന് ചെസ്സിലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ്‌ ലഭിച്ചത്.

നന്തി ബസാറിലെ വീരവഞ്ചേരി സ്വദേശി ഐ. ടി. മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസിയായ അബ്ദുൾ കരീമിന്റെയും നുസ്രയുടെയും മകളായ നാസിയ ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിൽ ഈ വർഷം ചെസ്സിൽ സ്റ്റാൻഡേർഡ് റേറ്റിംഗ് നേടുന്ന മൂന്നാമത്തെ വിദ്യാർഥിയാണ് നാസിയ അബ്ദുൾ കരീം. ജൂലൈ 1 നു ചെസിന്റെ ലോകസംഘടന പ്രസിദ്ധീകരിച്ച സ്റ്റാൻഡേർഡ് ചെസ്സ് റേറ്റിംഗ്‌ ലിസ്റ്റിൽ ഇതേ സ്കൂളിലെ അനന്തകൃഷ്ണൻ, മാനവ് ദീപ്ത് എന്നിവർ ഇടം പിടിച്ചിരുന്നു. ഞായറാഴ്ചകളിൽ കൊയിലാണ്ടിയിലെ ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിൽ നിന്നും ലഭിക്കുന്ന ചിട്ടയായ ചെസ്സ് പരിശീലനമാണ് നാസിയ അബ്ദുൾ കരീമിനെ അഭിമാന നേട്ടത്തിലെത്തിച്ചത്.

 

 

Leave a Reply

Your email address will not be published.

Previous Story

ഒള്ളൂർ കടവ് പാലം പണി പൂർത്തിയാക്കി  ഉദ്ഘാടനം ചെയ്യണം ;കെ.ടി.എം കോയ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക്നിവേദനം നല്കി     

Next Story

കന്നൂര് ചിറ്റാരിക്കടവ് ഹൃദയസ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂലായ് 28ന് ഐ എ എസ് റാങ്ക് നേടിയ എ കെ ശാരിക ഉദ്ഘാടനം ചെയ്യും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ്‌ ആഷിക്

കുംഭ മാസ വാബുബലി

തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-02-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം,ഗതാഗതത്തിന് തുറന്നു കൊടുത്തു ,ആയിരങ്ങള്‍ സാക്ഷിയായി

കാത്തിരിപ്പിനൊടുവില്‍ ഒളളൂര്‍ക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ