ഇത് ഈ മഴക്കാലത്തെ പുതിയ കാഴ്ചയല്ല. തോടും പാടവുമല്ല. മൂന്നു വർഷമായി, ഉറവെടുത്ത് ചളിക്കുളമായ പന്തലായനി ജി.എച്ച് എസ്. എസി ലെ വടക്കുഭാഗത്തെ റോഡിൻ്റെ ദുരവസ്ഥയാണ്. നഗരസഭയിലെ ഉത്തരവാദപ്പെട്ടവർ നാഴികയ്ക്ക് നാൽപത് വട്ടം സഞ്ചരിച്ചിരുന്ന റോഡ് .
ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് മൂന്നു കൊല്ലങ്ങളായി.
സ്കൂളിൻ്റെ കിഴക്കുഭാഗത്തുള്ള വഴികളെല്ലാം നേരത്തെ അടഞ്ഞു പോയിട്ടുണ്ട്. കാരണം അശാസ്ത്രീയവും നിരുത്തരവാദപരമായ ആറുവരിപ്പാത വികസനം.
സ്ക്കൂളിലേക്കും എ. ഇ ഒ ഓഫീസിലേക്കും പന്തലായനി, കൊല്ലം, വിയ്യൂർ, പുളിയഞ്ചേരി ,കീഴരിയൂർ ,മേപ്പയ്യൂർ ഭാഗങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കു പോലും ദുസ്സഹമായി തീർന്നിരിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുൾപ്പടെ നിരവധിയാളുകൾ യാത്ര ചെയ്യാനാശ്രയിക്കുന്ന റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ മൂന്നു വർഷങ്ങളായി ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ്.